നവചക്രവാളം
1982 ല്‍ ആരംഭിച്ച രാമര്‍ നമ്പ്യാര്‍ സ്മാരക ഹൈസ്ക്കൂളില്‍ നിന്നും ഒരുപാട് വിദ്യാര്‍ത്ഥികള്‍ ജീവിതത്തിന്റെ നാനാമേഖലയിലും നിലയുറപ്പിച്ചിട്ടുണ്ട്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ഞങ്ങളുടെ, പ്രിയപ്പെട്ട പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കായി ഞങ്ങള്‍ ഈ പേജ് ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ സര്‍ഗ്ഗരചനകളും,അനുഭവക്കുറിപ്പുകളും ഫോട്ടോകളും ദയവായി അയച്ചു തന്നാലും.
ഞങ്ങളുടെ മറ്റു ബ്ലോഗുകളും സുഹൃദ് ബ്ലോഗുകളും
ഈ ബ്ലോഗ് തിരയൂ
2011, ഫെബ്രുവരി 6, ഞായറാഴ്‌ച
ശരത് ലാലിന്റെ , മാതൃഭൂമി വാരികയില്‍ ( ബാല പംക്തി) വന്ന കുറിപ്പ്.
ശരത് ലാല്‍ പത്താംക്ലാസില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഉപരി പഠനത്തിനുള്ള അര്‍ഹത നേടി. ഇപ്പോള്‍ ബാംഗ്ലൂരിലെ ഒരു കുറിക്കമ്പനിയില്‍ ജോലി നോക്കുന്നു. തുടര്‍ന്ന് പഠിക്കുകയും ചെയ്യുന്നു.
2010, മാർച്ച് 4, വ്യാഴാഴ്‌ച
കവിത) സിനു കക്കട്ടില്‍
എന്റെ പഴയ സ്ക്കൂളേ..............................
സിനു കക്കട്ടില്‍
എട്ട് സി.യിലെ സുരേശാ,
ട്രിപ്പ് ജീപ്പിന്റെ പിന്നില്‍ തൂങ്ങി നിന്നിങ്ങനെ
ഒറ്റക്കൈവിട്ടെന്നോട് സലാം ചൊല്ലല്ലേ
അങ്ങാടീന്നെന്ന കണ്ടിട്ട്
മിണ്ടാതെ പോയതെന്തു നീ
ഒമ്പത് ഡി.യിലെ ബുഷറേ,
പര്‍ദ്ദയില്‍ നീ മുഖം മൂടിയാല്‍
എങ്ങനെയറിയുമായിരുന്നു നിന്നെ ഞാന്‍ ?
കൈവേലി കള്ളുഷാപ്പിലിരുന്ന്
പഴയ പദ്യം
പാടുന്നു മോഹനന്‍
തിങ്കളും താരങ്ങളും
തൂവെള്ളിക്കതിര്‍ ചിന്നും.....
പണിയെന്ത് മോഹനാ
പാറപ്പണി തന്നെയച്ഛനെപ്പോല്‍,
ചുവന്ന പെയിന്റടിച്ച ബസ്സ് സ്റ്റോപ്പിലിരുന്ന്
ല സാ ഗു, ഉ സാ ഘ എന്ന്
പിറുപിറുക്കുന്നു
കണക്കിലൊന്നാമനായ
പിരാന്തായിപ്പോയ അന്ത്രു
റോഡരികില്‍
സ്ക്കൂള്‍ ബസ്സും കാത്ത്
ടൈ കെട്ടിയ മക്കളെ ബസ്സുകേറ്റാന്‍
നില്ക്കുന്നു പത്ത് ഡി.യിലെ രാധിക
ഒപ്പരം പഠിച്ചവരെ, കണ്ടു നിന്നിലെന്നെ,
എന്റെ പഴയ സ്ക്കൂളേ,
മാറ്റിയെഴുതാമായിരുന്നു
എന്നു തോന്നിയ കവിതപോലെ നീ
പല്ലിളിച്ചുകാട്ടി കളിയാക്കുന്നുണ്ടിപ്പോള്‍ !
ഉറങ്ങും മുമ്പായ്,
തുറന്ന ഇന്‍ ബോക്സില്‍
അമേരിക്കയില്‍നിന്നുമാദിത്യന്‍
How is our friends ?
How is our school ?
How is your vacation ?
നിദ്രയില്‍,
കറുത്തു കഠിനമാം പാറയില്‍,
മോഹനന്‍ നട്ടുച്ചയുടെ കവിതയെഴുതവേ,
അന്ത്രുവന്നെന്റെ
കഴുത്തു ഞെരിച്ചു, ഞാന്‍...
ഞെട്ടിയുണരും മുമ്പേ,
മറുപടി കുറിക്കുന്നു...
All are fine,
All are perfect.....
2010, ജനുവരി 4, തിങ്കളാഴ്‌ച
മുഖവുര,
ഇത് രാമര്‍ നമ്പ്യാര്‍ സ്മാരക ഹൈസ്ക്കൂളില്‍ പഠിച്ച്, പുറം ലോകങ്ങളിലേയ്ക്ക് പോയവര്‍ക്കു വേണ്ടിയുള്ള ഇടമാണ്. ഇതിലേക്കുള്ള സൃഷ്ടികളും ഫോട്ടോകളും അവനവനെപ്പറ്റിയുള്ള കുറിപ്പുകളും ദയവായി ppbkrishnan@gmail.com.com എന്ന വിലാസത്തില്‍ അയച്ചുതരിക.
എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും ക്ഷേമവും സമാധാനവും ആശംസിക്കുന്നു
എല്ലാവര്‍ക്കും സര്‍ഗ്ഗസമൃദ്ധമായ പുതുവത്സരം ആശംസിക്കുന്നു.
സുമേഷ് കല്ലാച്ചി
കവിത)അസ്വസ്ഥതകള്‍
മറിച്ചിട്ടും തിരിച്ചിട്ടും
സ്വാദ് നോക്കിക്കൊണ്ടേയിരിക്കും
കാഷ്ഠം ചികയുന്ന
കാക്കയെപ്പോലെ
മനസ്സ്.
എങ്കിലും,
എത്ര തിന്നാലും
ഒഴിവാക്കിയാലും,
ശരീരത്തോടും
മനസ്സിനോടും
അത് ഒട്ടിനില്ക്കുന്നു.
എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും ക്ഷേമവും സമാധാനവും ആശംസിക്കുന്നു
എല്ലാവര്‍ക്കും സര്‍ഗ്ഗസമൃദ്ധമായ പുതുവത്സരം ആശംസിക്കുന്നു.
സുമേഷ് കല്ലാച്ചി
കവിത)അസ്വസ്ഥതകള്‍
മറിച്ചിട്ടും തിരിച്ചിട്ടും
സ്വാദ് നോക്കിക്കൊണ്ടേയിരിക്കും
കാഷ്ഠം ചികയുന്ന
കാക്കയെപ്പോലെ
മനസ്സ്.
എങ്കിലും,
എത്ര തിന്നാലും
ഒഴിവാക്കിയാലും,
ശരീരത്തോടും
മനസ്സിനോടും
അത് ഒട്ടിനില്ക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)